താരതമ്യരഹിതം
"ഈ വരും ദിവസങ്ങളിലൊന്നിൽ, ഞാൻ ഇതെല്ലാം ഫേസ്ബുക്കിൽ ഇടുവാൻ പോകുന്നു - നല്ല കാര്യങ്ങൾ മാത്രമല്ല!"
എന്റെ സുഹൃത്ത് സ്യൂവിന്റെ -ഭർത്താവിനോടൊപ്പമുള്ള ഉച്ചഭക്ഷണത്തിനിടയിൽ യദൃച്ഛയാ നടത്തിയ- ഒരു അഭിപ്രായപ്രകടനം, ഉച്ചത്തിൽ ചിരിക്കുന്നതിനും ചിന്തിക്കുന്നതിനും എന്നെ പ്രേരിപ്പിച്ചു. കാലങ്ങൾക്കും മൈലുകൾക്കും അപ്പുറത്തുനിന്ന്, സുഹൃത്തുക്കളുമായി ബന്ധം പുലർത്തുന്നതിനും പ്രാർത്ഥിക്കുന്നതിനും സഹായിക്കുന്നതിനാൽ, സോഷ്യൽ മീഡിയ ഒരു നല്ല കാര്യമായിരിക്കാം. എന്നാൽ, നാം അശ്രദ്ധരായിരുന്നാൽ, ജീവിതത്തിൽ ഒരു അയഥാർത്ഥമായ കാഴ്ചപ്പാട് ഉളവാക്കുവാനും അതിന് കഴിയും. അതിൽ പതിക്കപ്പെടുന്നതായി നാം കാണുന്നവയിൽ അധികവും “നല്ല വസ്തുതകളുടെ” “പ്രമുഖപ്രദർശനങ്ങൾ” ആയിരിക്കുമ്പോൾ, മറ്റുള്ളവരുടെ ജീവിതം പ്രയാസമുക്തമാണെന്നുള്ള ചിന്തയിലേയ്ക്കു നാം തെറ്റായി നയിക്കപ്പെടുകയും, നമ്മുടെ ജീവിതത്തിൽ എവിടെയാണ് പിഴവ് പറ്റിയത് എന്ന് നാം അതിശയിക്കുകയും ചെയ്യും.
മറ്റുള്ളവരോടു നമ്മെ താരതമ്യം ചെയ്യുന്നത് നിശ്ചയമായും അസന്തുഷ്ടി ഉളവാക്കുന്ന ഒരു ചേരുവയാണ്. ശിഷ്യന്മാർ തങ്ങളിൽ തന്നെ പരസ്പരം താരതമ്യപ്പെടുത്തിയപ്പോൾ (ലൂക്കോസ് 9:46; 22:24), യേശു ഉടനെ അതിനെ നിരുത്സാഹപ്പെടുത്തി. വിശ്വാസം ഹേതുവായി പത്രോസ് സഹിക്കുവാൻ പോകുന്ന കഷ്ടത്തെക്കുറിച്ച്, പുനരുത്ഥാനശേഷം യേശു അവനോട് പറഞ്ഞു. പത്രോസ് ഉടനെ യോഹന്നാനെ നോക്കിക്കൊണ്ട് "കർത്താവേ, ഇവന്നു എന്തു ഭവിക്കും?" എന്ന് യേശുവിനോടു ചോദിച്ചു. യേശു അവനോടു: "ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു." (യോഹന്നാൻ 21:21-22).
അനാരോഗ്യകരമായ താരതമ്യത്തിന് ഏറ്റവും അനുയോജ്യമായ പരിഹാരം യേശു പത്രോസിന് ചൂണ്ടിക്കാണിച്ചു കൊടുത്തു. നമ്മുടെ മനസ്സ് ദൈവത്തിലും, ദൈവം നമുക്കായി ചെയ്ത സകല കാര്യങ്ങളിലും ഏകാഗ്രമായിരുന്നാൽ, സ്വകേന്ദ്രീകൃതമായ ചിന്തകൾ പതിയെ മാറിപ്പോവുകയും നാം അവനെ അനുഗമിക്കുവാൻ അതിയായി വാഞ്ചിക്കുകയും ചെയ്യുന്നു. ലോകപ്രകാരമുള്ള, മത്സരാധിഷ്ഠിതമായ ആയാസത്തിനും സമ്മർദ്ദത്തിനും പകരം, അവന്റെ സ്നേഹപൂർവ്വമായ സാന്നിധ്യവും, സമാധാനവും അവൻ നമുക്കു നൽകുന്നു. അവനോടു ഒന്നും താരതമ്യപ്പെടുത്തുവാൻ സാധ്യമല്ല.
പ്രാർത്ഥനയും വളർച്ചയും
എന്റെ സുഹൃത്ത് ഡേവിഡിന്റെ ഭാര്യയ്ക്ക് അൽഷിമേഴ്സ് രോഗം ബാധിച്ചപ്പോൾ, അത് അവന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അവനെ കയ്പേറിയവനാക്കിത്തീർത്തു. അവളെ പരിചരിക്കേണ്ടതിനായി അവന് നേരത്തേ തന്നെ വിരമിക്കേണ്ടതായി വന്നു. രോഗം മൂർച്ഛിച്ചു വരുന്തോറും, അവൾക്ക് കൂടുതൽ ശ്രദ്ധ അനിവാര്യമായിരുന്നു.
"ഞാൻ ദൈവത്തോട് വളരെയധികം രോഷാകുലനായിരുന്നു" എന്ന് അവൻ എന്നോട് പറഞ്ഞു. "എന്നാൽ ഞാൻ അതിനായി കൂടുതൽ പ്രാർത്ഥിക്കുന്തോറും, ദൈവം കൂടുതലായി എന്റെ ഹൃദയം എനിക്കു കാണിച്ചു തന്നു. എന്റെ വിവാഹജീവിതത്തിൽ ഞാൻ വളരെയേറെ സ്വാർത്ഥത പുലർത്തിയിരുന്നു". ഇത് ഏറ്റു പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുനീർ ഉറവപോലെ ഒഴുകി. "അവൾ രോഗിയായിട്ട് പത്തുവർഷമായി, പക്ഷേ കാര്യങ്ങൾ വ്യത്യസ്തമായി കാണുവാൻ, ദൈവം എന്നെ സഹായിച്ചു. ഇപ്പോൾ എല്ലാ കാര്യങ്ങളും അവളോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിലും, യേശുവിനു വേണ്ടിയും ഞാൻ ചെയ്യുന്നു. അവൾക്കു വേണ്ടി കരുതുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി മാറിയിരിക്കുന്നു."
ചിലപ്പോഴൊക്കെ, ദൈവം നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നത്, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിത്തന്നുകൊണ്ടായിരിക്കില്ല പ്രത്യുത, മാറ്റം വരുത്തുവാൻ നമ്മെ ആഹ്വാനം ചെയ്തുകൊണ്ടാണ്. ദുഷ്ട പട്ടണമായ നീനെവേയെ ദൈവം നശിപ്പിക്കാതെ വിട്ടതുകണ്ട് യോനാ പ്രവാചകൻ കോപിച്ചപ്പോൾ, ദൈവം, തനിക്ക് സൂര്യന്റെ ചൂടിൽ നിന്നും തണൽ ലഭ്യമാക്കുന്നതിനായി ഒരു ചെടി മുളപ്പിച്ചു നൽകി (യോനാ 4:6). തുടർന്ന് അവൻ അതിനെ ഉണക്കിക്കളഞ്ഞു. യോനാ പരാതിപ്പെട്ടപ്പോൾ, "ഈ ചെടിയെക്കുറിച്ചു നീ ക്ഷോഭിക്കുന്നത് ഉചിതമാണോ?" (വാക്യം 7-9) എന്ന് ദൈവം ഉത്തരം പറഞ്ഞു. യോനാ, തന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുന്നതിനും മനസ്സലിവ് കാണിക്കുന്നതിനും ദൈവം അവനെ വെല്ലുവിളിച്ചു.
നാം പഠിക്കുവാനും വളരുവാനും നമ്മെ സഹായിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകളെ, ചില അവസരങ്ങളിൽ ദൈവം, അവിചാരിതമാം വിധത്തിൽ ഉപയോഗപ്പെടുത്തുന്നു. തുറന്ന ഹൃദയത്തോടെ അത് നമുക്ക് സ്വാഗതം ചെയ്യുവാൻ കഴിയുന്നത് ഒരു മാറ്റമാണ്, കാരണം, അവന്റെ സ്നേഹത്താൽ നമ്മെ രൂപാന്തരപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നു.
അഗാധമായ സ്നേഹം
തങ്ങളുടെ പ്രഥമസംഗമത്തിൽ എഡ്വിൻ സ്റ്റാൻട്ടൻ, അമേരിക്കൻ പ്രസിഡന്റ് എബ്രഹാം ലിങ്കനെ വ്യക്തിപരമായും തൊഴിൽപരമായും അധിക്ഷേപിക്കുകയും "ദൂരവ്യാപക അധികാരമുള്ള ജീവി" എന്ന് പരാമർശിക്കുകയും ചെയ്തു. എന്നാൽ ലിങ്കൺ, സ്റ്റാൻട്ടന്റെ കഴിവുകളെ പ്രശംസിക്കുകയും, അദ്ദേഹത്തോട് ക്ഷമിക്കുവാൻ തീരുമാനിക്കുകയും, തഥനന്തരം, സ്റ്റാൻട്ടനെ ആഭ്യന്തരയുദ്ധക്കാലയളവിൽ മന്ത്രിസഭയിലെ ഒരു സുപ്രധാന പദവിയിൽ നിയമിക്കുകയും ചെയ്തു. സ്റ്റാൻറൺ പിന്നീട് ലിങ്കണനെ ഒരു സുഹൃത്തിനെപ്പോലെ സ്നേഹിക്കുന്ന തലത്തിലേയ്ക്കുയർന്നു. ഫോഡിന്റെ തിയേറ്ററിൽ വെച്ച് പ്രസിഡന്റ് വെടിയേറ്റു കിടന്ന രാത്രിയിൽ "ഇപ്പോൾ അവൻ യുഗങ്ങൾക്കുള്ളവനാണ്" എന്ന് പറഞ്ഞ് രാത്രിമുഴുവനും ലിങ്കന്റെ കിടക്കയ്ക്കരികിൽ നിന്നത് സ്റ്റാൻറൺ ആയിരുന്നു.
അനുരഞ്ജനം ഹൃദ്യമായ ഒരു വസ്തുതയാണ്. അപ്പൊസ്തലനായ പത്രോസ് യേശുവിന്റെ അനുഗാമികളെ ഇപ്രകാരം ഓർമ്മിപ്പിച്ചു. "സകലത്തിനും മുമ്പേ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു." (1 പത്രൊസ് 4: 8). തന്റെ ക്രിസ്തു നിരാകരണവും (ലൂക്കോസ് 22:54-62) യേശു, ക്രൂശിലൂടെ അദ്ദേഹത്തിന് (നമുക്ക്) വാഗ്ദാനം ചെയ്ത പാപക്ഷമയും താൻ വിചിന്തനം ചെയ്തിരുന്നുവോ എന്ന് എന്നിൽ അത്ഭുതം ഉളവാക്കുന്നതാണ് പത്രോസിന്റെ വാക്കുകൾ.
ക്രൂശിലെ തന്റെ മരണത്തിലൂടെ യേശു പ്രകടമാക്കിയ അഗാധമായ സ്നേഹം നമ്മുടെ പാപങ്ങളുടെ കടത്തിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുകയും ദൈവീക അനുരഞ്ജനത്തിനുള്ള നമ്മുടെ വഴി തുറക്കുകയും ചെയ്യുന്നു (കൊലൊസ്സിയർ 1:19-20). സ്വശക്തിയിൽ നമുക്ക് ക്ഷമിക്കുവാൻ സാധ്യമല്ലെന്നുള്ള ബോധ്യത്തിൽ, നമ്മെ സഹായിക്കുവാൻ അവിടുത്തോട് നാം അപേക്ഷിക്കുമ്പോൾ, ദൈവീക ക്ഷമ; മറ്റുള്ളവരോടു ക്ഷമിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നു. നമ്മുടെ രക്ഷകൻ മറ്റുള്ളവരെ സ്നേഹിക്കുന്നതിനാൽ നാം അവരെ സ്നേഹിക്കുകയും അവിടുന്ന് നമ്മോട് ക്ഷമിച്ചതിനാൽ നാം ക്ഷമിക്കുകയും ചെയ്യുമ്പോൾ ദൈവം നമ്മുടെ പൂർവ്വകാല അനുഭവങ്ങളിൽ നിന്ന് നമ്മെ സ്വതന്ത്രരാക്കുകയും കൃപയുടെ മനോഹരമായ നവതലങ്ങളിലേക്ക് അവിടുത്തോടൊപ്പം നമ്മെ മുന്നിലേയ്ക്കു നടത്തുകയും ചെയ്യുന്നു.
പ്രത്യാശയുടെ ഉറപ്പുള്ള അടിസ്ഥാനം
പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽനിന്നുമാണ് വിശ്വാസത്തിന്റെ പാഠങ്ങൾ വരുന്നത് —എന്റെ 110-റാത്തലുള്ള കറുത്ത ലാബ്രഡോർ, “കരടിയിൽ നിന്ന് പഠിച്ചതുപോലെ, കരടിയുടെ വലിയ ലോഹ വെള്ളപ്പാത്രം അടുക്കളയുടെ ഒരു മൂലയിൽ കിടന്നിരുന്നു. എപ്പോഴെല്ലാം അത് ശൂന്യമായിരിയ്ക്കുന്നവോ, അത് കുരയ്ക്കുകയോ, മാന്തുകയോ ചെയ്യുമായിരുന്നില്ല. പകരം, അത്, അതിന് സമീപം ശാന്തമായി കിടന്നുകൊണ്ട് കാത്തിരിയ്ക്കും. ചിലപ്പോൾ അത് പല നിമിഷങ്ങൾ കാത്തിരിയ്ക്കും, എന്നാൽ ഞാൻ ക്രമേണ മുറിയിലേയക്ക് നടന്നുപോകുകയും, കരടിയെ അവിടെ കാണുകയും, അതിന് ആവശ്യമുള്ളതു കൊടുക്കുമെന്നുള്ളതിനെ ആശ്രയിപ്പാൻ അതു പഠിച്ചു. അതിന് എന്നിലുള്ള ലഘുവായ വിശ്വാസം ഞാൻ ദൈവത്തിൽ കൂടുതലായി ആശ്രയിപ്പാനുള്ള എന്റെ ആവശ്യകതയെ ഓർമ്മിപ്പിച്ചു.
ബൈബിൾ നമ്മോട് പറയുന്നു, “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” (എബ്രായർ 11:1). ഈ വിശ്വാസത്തിന്റെയും നിശ്ചയത്തിന്റെയും അടിസ്ഥാനം ദൈവം തന്നെയാണ്, താൻ “തന്നെ ആത്മാർത്ഥതയോടെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു” (വാക്യം 6). യേശുവിലൂടെ ദൈവത്തിങ്കലേയ്ക്ക് വരികയും തന്നിൽ വിശ്വസിയ്ക്കുകയും ചെയ്യുന്നവർക്ക് ദൈവം താൻ വാഗ്ദത്തം ചെയ്തിരിയ്ക്കുന്നത് നിവർത്തിപ്പാൻ വിശ്വസ്തനാകുന്നു.
ചിലപ്പോൾ “നാം കാണാത്തതിൽ വിശ്വസിയ്ക്കുക” എന്നത് എളുപ്പമല്ല. എന്നാൽ നമുക്ക് ദൈവത്തിന്റെ നന്മയിലും തന്റെ ആർദ്രതയുള്ള സ്വഭാവഗുണത്തിലും ആശ്രയിക്കാം, നാം കാത്തിരിയ്ക്കേണ്ടി വന്നാലും –തന്റെ ജ്ഞാനം എല്ലാറ്റിലും സമ്പൂർണമാണ് എന്നതിൽ ആശ്രയിക്കാം.
ഇപ്പോഴും എന്നേയ്ക്കുമായി നമ്മുടെ ആത്മാവിനെ നിത്യമായി രക്ഷിക്കുവാനും നമ്മുടെ വളരെ വേണ്ടപ്പെട്ട ആവശ്യങ്ങളെ നിവൃത്തിപ്പാനുമായി താൻ പറയുന്നത് ചെയ്യുവാൻ എപ്പോഴും വിശ്വസ്ഥനാകുന്നു.
സകലവും പുതിയത്
പഴയ കാറുകള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലം എന്നെ ഗൂഢമായി ആകര്‍ഷിക്കാറുണ്ട്. കാറുകള്‍ നന്നാക്കുന്നത് എനിക്കിഷ്ടമായതിനാല്‍ ഞങ്ങളുടെ വീടിനടുത്തുള്ള ഈ സ്ഥലം ഞാന്‍ കൂടെക്കൂടെ സന്ദര്‍ശിക്കാറുണ്ട്. അതൊരു ഏകാന്ത സ്ഥലമാണ്. ഒരു സമയത്ത് ഒരുവന്റെ വിലപ്പെട്ട സമ്പാദ്യമായിരുന്നതും ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കള്‍ക്കിടയിലൂടെ കാറ്റ് മന്ത്രിച്ചുകൊണ്ടു കടന്നുപോകുന്നു. ചിലത് തകര്‍ന്നതും ചിലത് പഴകിത്തേഞ്ഞതും ചിലത് ഉപയോഗിച്ച് കാലപ്പഴക്കം ചെന്നതും. ആ നിരകള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഒരു കാറ് എന്നെ ആകര്‍ഷിക്കും, അതിന്റെ "ജീവിത കാലത്ത്" അത് ആസ്വദിച്ച സാഹസികതയെക്കുറിച്ച് ഞാന്‍ അത്ഭുതപ്പെടും. ഭൂതകാലത്തിലേക്കുള്ള ഒരു പാതപോലെ, ഓരോന്നിനും ഒരു കഥ പറയാന്‍ ഉണ്ടായിരിക്കും-മനുഷ്യന് ഏറ്റവും പുതിയ മോഡലിനുവേണ്ടി പരക്കം പായുന്നതിനെക്കുറിച്ചും രക്ഷപെടാനാവാത്ത സമയത്തിന്റെ വഴിത്താരയെക്കുറിച്ചും.
എന്നാല്‍ ഒരു പഴയ ഭാഗത്തിന് പുതിയ ജീവന് നല്കുന്നതിലാണ് ഞാന്‍ പ്രത്യേക താല്പര്യമെടുക്കുന്നത്. ഉപേക്ഷിച്ചുകളഞ്ഞ ഒരു ഭാഗം എടുത്ത് നന്നാക്കുന്ന ഒരു വാഹനത്തിലൂടെ അതിനു പുതുജീവന്‍ കൊടുക്കുമ്പോള്‍, സമയത്തിനും നാശത്തിനും എതിരായ ഒരു ചെറിയ വിജയം പോലെ അതു തോന്നാറുണ്ട്.
ബൈബിളിന്റെ അവസാനത്തില്‍ യേശു പറഞ്ഞ വാക്കുകളെക്കുറിച്ചു ചിന്തിക്കാന്‍ അതെന്നെ പ്രേരിപ്പിക്കാറുണ്ട്: "ഇതാ, ഞാന്‍ സകലവും പുതുതാക്കുന്നു!" (വെളിപ്പാട് 21:5). ഈ വാക്കുകള്‍ ദൈവം സൃഷ്ടിയെ പുതുക്കുന്നതിനെക്കുറിച്ചുള്ളതാണ്, അതില്‍ വിശ്വാസികളും ഉള്‍പ്പെടുന്നു. യേശുവിനെ സ്വീകരിച്ച എല്ലാവരും ഇപ്പോള്‍ തന്നെ അവനില്‍ "പുതിയ സൃഷ്ടി" ആണ് (2 കൊരിന്ത്യര്‍ 5:17).
ഒരു ദിവസം നാം അവനോടൊന്നിച്ചുള്ള അവസാനിക്കാത്ത ദിനങ്ങളുടെ വാഗ്ദത്തത്തിലേക്കു പ്രവേശിക്കും (യോഹന്നാന് 14:3). വാര്‍ദ്ധക്യവും രോഗവും നമ്മെ അലട്ടുകയില്ല, നാം നിത്യമായ ജീവകാലത്തിന്റെ സാഹസികത ആസ്വദിക്കും. എന്തു കഥയായിരിക്കും നമുക്കോരോരുത്തര്‍ക്കും പറയുവാനുണ്ടാകുക-നമ്മുടെ രക്ഷകന്റെ വീണ്ടെടുപ്പിന് സ്നേഹത്തിന്റെയും അവസാനിക്കാത്ത വിശ്വസ്തതയുടെയും കഥകള്‍ ആയിരിക്കും അവ.
നിമിഷത്തിന്റെ കർത്താവ്
അടുത്തയിടെ, മൂന്നു മണിക്കൂര്‍ അകലെ താമസിക്കുന്ന എന്റെ മകന്റെ വീടിന്റെ നിര്‍മ്മാണ പ്രോജക്ടില്‍ ഞാന്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ ദിവസങ്ങള്‍ അതിനെടുത്തു. ഓരോ ദിവസവും സന്ധ്യയ്ക്കു മുമ്പ് പണി തീരണമെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഓരോ സന്ധ്യയിലും പിന്നെയും ജോലി ശേഷിച്ചു.
എന്തുകൊണ്ടാണെന്നു ഞാന്‍ അത്ഭുതപ്പെട്ടു. താമസിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ? മറുപടി അടുത്ത പ്രഭാതത്തില്‍ ലഭിച്ചു. ഒരു പണിയായുധം ഞാന്‍ എടുത്തപ്പോള്‍ ഒരു ഫോണ്‍ വരികയും ഒരു അപരിചിതന്റെ ശബ്ദം മുഴങ്ങുകയും ചെയ്തു: "താങ്കളുടെ മകള്‍ക്ക് ഒരു അപകടത്തില്‍ പരിക്കേറ്റു. താങ്കള്‍ ഉടനെത്തണം."
എന്റെ മകന്റെ വീടിനടുത്തായിരുന്നു അവള് താമസിച്ചിരുന്നത്, അതിനാല്‍ പതിനാലു മിനിറ്റുകൊണ്ട് ഞാന്‍ അവിടെയെത്തി. ഞാന്‍ വീട്ടിലായിരുന്നുവെങ്കില് അവിടെയെത്താന്‍ മൂന്നു മണിക്കൂര്‍ എടുക്കുമായിരുന്നു. ഞാന്‍ ആംബുലന്‍സില്‍ അവളെ പിന്തുടരുകയും സര്‍ജറിക്കു മുമ്പേ അവളെ ആശ്വസിപ്പിക്കുകയും ചെയ്തു. അവളുടെ കൈ പിടിച്ച് ഞാന്‍ ഇരുന്നപ്പോള്‍, പ്രോജക്ട് താമസിച്ചിരുന്നില്ലെങ്കില്‍ ഞാന്‍ അവിടെ കാണുമായിരുന്നില്ല എന്നു ഞാന്‍ മനസ്സിലാക്കി.
നമ്മുടെ നിമിഷങ്ങള്‍ ദൈവത്തിന്റെ വകയാണ്. എലീശാ പ്രവാചകനിലൂടെ ദൈവം ഉയിര്‍പ്പിച്ച ബാലന്റെ മാതാവിന്റെ അനുഭവം ഇതായിരുന്നു (2 രാജാക്കന്മാര് 4:18-37). അവള് ക്ഷാമം നിമിത്തം രാജ്യം വിട്ടുപോകുകയും വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിവന്ന് തന്റെ ഭൂമി മടക്കിക്കിട്ടാന്‍ രാജാവിന്റെ സഹായം തേടുകയും ചെയ്തു. ആ നിമിഷത്തില്‍ രാജാവ് പ്രവാചകന്റെ ദാസനായ ഗേഹസിയുമായി സംസാരിക്കുകയായിരുന്നു: "മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവന് രാജാവിനെ കേള്‍പ്പിക്കുമ്പോള്‍ തന്നേ അവന് മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിച്ചു" (8:5). അവളുടെ അപേക്ഷ അനുവദിക്കപ്പെട്ടു.
അടുത്ത നിമിഷം എന്തു സംഭവിക്കുമെന്നു നമുക്കറിഞ്ഞുകൂടാ. എങ്കിലും ഏതു നിമിഷത്തെയും കൃപാപൂര്‍വ്വം നന്മയാക്കി മാറ്റുവാന്‍ ദൈവത്തിനു കഴിയും. നമുക്കുവേണ്ടി ഇന്നത്തേക്കുള്ള അവന്റെ പദ്ധതി നടപ്പാകുന്നതിനായി അവനോടു ചേര്‍ന്ന് നടക്കുന്നതിനുള്ള കൃപ ദൈവം നമുക്കു നല്കട്ടെ.
ആരാണ് വാഹനമോടിക്കുന്നത്?
1940 കളിൽ ജപ്പാൻ ചൈനയെ ആക്രമിക്കുമ്പോള്ൾ ചൈനയിലെ വുഷൂവിൽ ഒരു മിഷനറി സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഡോ. വില്യം വാലസ്. ആ സമയത്ത് സ്റ്റൗട്ട് മെമ്മോറിയൽ ആശുപത്രിയുടെ ചുമതല ഏറ്റിരുന്ന വാലസ് തന്റെ ഉപകരണങ്ങൾ വള്ളത്തിൽ കയറ്റാൻ ശുപത്രിയോട് നിര്‍ദ്ദേശിച്ചു. തുടർന്ന് സൈന്യത്തിന്റെ ആക്രമണം ഒഴിവാക്കാൻ നദിയിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ട് അവർ ആശുപത്രി സേവനം തുടർന്നു.
ആപൽഘടങ്ങളിൽ, താൻ ജീവിച്ചിരുന്നാൽ, രക്ഷകനുവേണ്ടി ചെയ്യാൻ തനിക്ക് ജോലിയുണ്ട് എന്ന് ഫിലിപ്പിയർ 1:21 – വാലസിന്റെ പ്രിയപ്പെട്ട വാക്യങ്ങളിൽ ഒന്ന്– അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. മറിച്ച് മരിച്ചാൽ, തനിക്ക് ക്രിസ്തുവുമായുള്ള നിത്യതയുടെ വാഗ്ദത്തം ഉണ്ട്. 1951-ൽ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തടവിലാക്കപ്പെട്ടപ്പോൾ അദ്ദേഹം മരണമടഞ്ഞതിലൂടെ ഈ വാക്യം പ്രത്യേക അർത്ഥതലങ്ങൾ കൈവരിച്ചു.
യേശുവിന്റെ അനുഗാമികളായ നമുക്ക് കാംക്ഷിക്കാവുന്ന ഒരു അഗാധമായ ഭക്തി പൗലൊസിന്റെ എഴുത്ത് പ്രതിഫലിപ്പിക്കുന്നു; അവനെ പ്രതി പരീക്ഷകളോ ആപത്തോ നേരിട്ടാൽ പോലും അത് നമ്മെ ശക്തീകരിക്കുന്നു. പരിശുദ്ധാത്മാവിനാലും നമ്മുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയാലും ഉളവാകുന്ന ഭക്തിയാണത്. അത് ഒരു വാഗ്ദത്തം കൂടിയാണ്. കഠിന സാഹചര്യങ്ങളിൽ അവിരാമമില്ലാത്ത സേവനങ്ങൾക്കായി നാം സ്വയം സമര്‍പ്പിക്കുന്നതു പോലും ഈ ഓർമ്മപ്പെടുത്തൽ ഉള്ളതുകൊണ്ടാണ്: നമ്മുടെ ജീവിതവും അദ്ധ്വാനവും ഇവിടെ അവസാനിക്കുമ്പോൾ അതിനുമപ്പുറം ക്രിസ്തുവുമായുള്ള നിത്യതയുടെ സന്തോഷം നമുക്കുണ്ട്.
നമ്മുടെ കഠിന വേളകളിൽ ഇപ്പോൾ ക്രിസ്തുവുമായി നടക്കാൻ സമർപ്പിക്കപ്പെട്ട ഹൃദയത്തോടും അവനുമായുള്ള നിത്യതയുടെ വാഗ്ദത്തത്തിൽ ദൃഷ്ടി പതിപ്പിച്ചും നമ്മുടെ ദിനങ്ങളും പ്രവൃത്തികളും ദൈവസ്നേഹത്താൽ മറ്റുള്ളവർക്ക് അനുഗ്രഹമാകട്ടെ.